ചത്തീസ്ഗഡ് മേയർ തിരഞ്ഞെടുപ്പ്; ബിജെപി ജനാധിപത്യത്തെ തകർക്കുന്നു, ജനവിധി മറികടക്കാൻ ബിജെപി തരംതാണ കളി നടത്തുന്നുവെന്ന് കെ സി വേണുഗോപാൽ

Tuesday, January 30, 2024

ബിജെപി ജനാധിപത്യത്തെ തകർക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ചത്തീസ്ഗഡ് മേയർ തിരഞ്ഞെടുപ്പിൽ ജനവിധി മറികടക്കാൻ ബിജെപി തരംതാണ കളിയാണ് നടത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
ചത്തീസ്ഗഡിലെ മേയർ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രതിപക്ഷ വോട്ടുകൾ അസാധുവാണെന്ന് പ്രഖ്യാപിക്കുന്നത് ജനാധിപത്യ ജനവിധിയെ മറികടക്കുന്ന രീതിയാണെന്നും കെ സി വേണുഗോപാൽ സമൂഹ മാധ്യമമായ എക്സിലുടെ പങ്കുവെച്ചു.