കേരളത്തിന്‍റേത് നാടക സമരം; ബിജെപിയെ എതിർക്കാൻ ശക്തിയുള്ളത് കോൺഗ്രസിനെന്ന് കെ.സി.വേണുഗോപാൽ

Jaihind Webdesk
Friday, February 9, 2024

കേരളത്തിന്‍റേത് നാടക സമരമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പി. കേന്ദ്രം കേരളത്തോട് ചെയ്യുന്നത് ന്യായമാണ് എന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല. മോദി ചെയ്യുന്ന തെറ്റായ കാര്യങ്ങൾക്ക് എല്ലാം ഞങ്ങളും എതിരാണ്. അതിനെതിരെ ഈ രീതിയിൽ ഉള്ള നാടക സമരം അല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ നട്ടെല്ലോടെ ബിജെപിയെ എതിർക്കുന്നത് കോൺഗ്രസാണ്. കോൺഗ്രസ് പ്രതിരോധത്തിൽ അല്ല . ബിജെപിയെ എതിർക്കാൻ ശക്തിയുള്ളത് കോൺഗ്രസിനാണ്. നരേന്ദ്ര മോദി പാർലമെൻ്റിൽ മൂന്ന് മണിക്കൂർ സംസാരിച്ചതും കോൺഗ്രസിന് എതിരെ ആണെന്നും കെസി വേണുഗോപാൽ എം പി പറഞ്ഞു.