‘വിശ്വാസ സമൂഹത്തിന് വലിയ നഷ്ടം’; മാർ അത്തനേഷ്യസ് യോഹാന്‍റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ

Wednesday, May 8, 2024

 

തിരുവനന്തപുരം: ആതുരസേവനരംഗത്തും ആത്മീയ രംഗത്തും നിറസാന്നിദ്ധ്യമായിരുന്ന ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാന്‍റെ നിര്യാണത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അനുശോചിച്ചു. നിരാലംബരായ നിരവധി സാധാരണക്കാർക്ക് ആശ്രയമായിരുന്നു അദ്ദേഹത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ ശിശു സംരക്ഷണ പദ്ധതികളിൽ ഒന്നായ ബ്രിഡ്ജ് ഓഫ് ഹോപ്പ് സ്ഥാപിക്കുന്നതിൽ മുൻഗണന നൽകിയ അദ്ദേഹം ക്രിസ്ത്യൻ ജീവിതത്തെക്കുറിച്ചും ദൗത്യങ്ങളെ കുറിച്ചും 200ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആകസ്മികമായ അദ്ദേഹത്തിന്‍റെ നിര്യാണം വിശ്വാസ സമൂഹത്തിന് വലിയ നഷ്ടമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.