അമ്പലപ്പുഴയില്‍ ഗവണ്‍മെന്‍റ് അടിയന്തരമായി ഇടപെട്ട് കടൽഭിത്തി നിർമിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് കെ.സി. വേണുഗോപാൽ എംപി

Jaihind Webdesk
Saturday, June 29, 2024

 

അമ്പലപ്പുഴ: ഗവണ്‍മെന്‍റ് അടിയന്തരമായി ഇടപെട്ട് കടൽഭിത്തി നിർമിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. കടൽ ക്ഷോഭ ബാധിത പ്രദേശങ്ങളായ പുന്നപ്ര, വളഞ്ഞ വഴി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കെ.സി. ആലപ്പുഴയിൽ ജില്ലാ കളക്ടറേറ്റിൽ കൂടിയ ജില്ലാ സമിതി യോഗത്തിൽ ആലപ്പുഴ കടൽതീരത്തെ രൂക്ഷമായ കടലാക്രമണ പ്രശ്നങ്ങൾ വളരെ ഗൗരവമായി ഉന്നയിക്കുകയും ചർച്ചചെയ്യുകയും ചെയ്തു. കുറെ പ്രദേശങ്ങളിൽ കടൽ ഭിത്തിയുണ്ട് കുറെ പ്രദേശങ്ങളിൽ കടൽ ഭിത്തിയില്ല. കടൽ ഭിത്തിയില്ലാത്തതിന്‍റെ ഫലമായിട്ടാണ് അവിടെത്തെ  പ്രദേശങ്ങളിലെ വീടുകൾ മുഴുവൻ കടലെടുത്തുകൊണ്ട് പോകുന്ന സാഹചര്യം നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ടവർ താമസിക്കുന്ന വീടുകൾ കടലെടുത്തുകൊണ്ട് പോയാൽ അവർ എങ്ങോട്ട് പോകും. അവർ പോയി കഴിഞ്ഞാൽ 10 ലക്ഷം രൂപ ഓഫർ ഉണ്ട് പക്ഷേ അവർക്ക് സ്ഥലം കിട്ടാനില്ല. ഇതിന് ഗവണ്‍മെന്‍റിന്‍റെ വളരെ ഗൗരവകരമായ സമീപനം ഉണ്ടായേ പറ്റുകയുള്ളൂവെന്നും  ജലസേചന വകുപ്പുമന്ത്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം സഹായം ചെയ്യാമെന്ന് ഉറപ്പ് തന്നിട്ടുണ്ടെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.