തിരുവനന്തപുരം: ഇരു കൈകളും ഇല്ലാതെ തന്‍റെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആസിമിനെ അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ലോക റെക്കോർഡുകാരന് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളിൽ തളരാതെ ആസിം വെളിമണ്ണ മുന്നേറുകയാണ്. ഇത്തവണത്തെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി പാരാ സ്വിമ്മിങ്ങിൽ പങ്കെടുക്കുക എന്ന ആസിമിന്റെ അടുത്ത ലക്ഷ്യവും പൂർത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പ്രതിസന്ധികളിൽ തളരാതെ നമ്മുടെ ആസിം വെളിമണ്ണ മുന്നേറുകയാണ്. പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ലോക റെക്കോർഡുകാരന് അഭിനന്ദനങ്ങൾ.!
ഈ വർഷം നടക്കുന്ന പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി പാരാ സ്വിമ്മിങ്ങിൽ പങ്കെടുക്കുക എന്ന ആസിമിന്റെ അടുത്ത ലക്ഷ്യവും പൂർത്തീകരിക്കപ്പെടുക തന്നെ ചെയ്യും. എല്ലാവിധ ആശംസകളും.