അണ്ണാമലെ ഇനി ചെരുപ്പിടുമോ…തമിഴ്‌നാട് ബിജെപി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ അണ്ണാമലൈ പുറത്ത്

Jaihind News Bureau
Friday, April 4, 2025

തമിഴ് നാട് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ അണ്ണാമലയെ ബിജെപി ഒഴിവാക്കും. ദേശീയ നിര്‍ദ്ദേശ പ്രകാരമാണിത്. അദ്ധ്യക്ഷസ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് അണ്ണാമലെയെ മാറ്റിനിര്‍ത്താനാണ് പാര്‍ട്ടി തീരുമാനം. ഈ തീരുമാനം അറിയിച്ചതോടെ പ്രസിഡന്റാകാനുള്ള മത്സരത്തിനില്ലെന്ന് അണ്ണാമലൈ നാടകീയമായി പ്രഖ്യാപിച്ചു.
ഡിഎംകെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതുവരെ ചെരുപ്പിടില്ലെന്ന ശപഥവുമായി പ്രവര്‍ത്തനം തുടര്‍ന്ന അണ്ണാമലെയ്ക്കിത് തിരിച്ചടിയാണ്. അ്‌ദ്ദേഹം ഇനി തമിഴ് രാഷ്ട്രീയത്തില്‍ തുടരുമോ അതേ കേന്ദ്ര മന്ത്രിസഭയില്‍ ചേരുമോ എന്ന കാര്യം അറിവായിട്ടില്ല.

അണ്ണാമലെയെ ത്ള്ളി തമിഴ് നാട്ടില്‍ പുതിയ സഖ്യ ശ്രമത്തിലാണ് ബിജെപി. അണ്ണാമലയെ മാറ്റിയാല്‍ വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്ക് ചേരാം എന്ന ഉപാധി എഐഎഡിഎംകെ അറിയിച്ചതായാണ് വിവരം. ഈ ആവശ്യപ്രകാരമാണ് അണ്ണാമലൈയെ മാറ്റുന്നത്. പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും ഒറ്റക്കെട്ടായി നേതാവിനെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ജൂലൈയില്‍ ആണ് അണ്ണാമലൈ അധ്യക്ഷ പദവിയിലെത്തിയത്. അണ്ണാമലൈയെ നീക്കാന്‍ തീരുമാനിച്ചതായി അമിത് ഷാ നേരിട്ടറിയിച്ചെന്നാണ് ബിജെപിക്കുള്ളില്‍ തന്നെ പ്രചാരണം നടന്നത്. പകരം ബിജെപി നിയമസഭ കക്ഷിനേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ആയേക്കുമെന്നാണ് സൂചനകള്‍.