ഭരണകൂട ഭീകരതയുടെ ഇരകളായ കന്യാസ്ത്രീകള്‍ക്ക് വൈകിയാണെങ്കിലും ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സജീവ് ജോസഫ് എംഎല്‍എ. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ച വാര്‍ത്തയറിഞ്ഞ് പയ്യാവൂരില്‍ നടത്തിയ ആഹ്ലാദകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരപരാധികളായ കന്യാസ്ത്രീകളെക്കെതിരെയുള്ള അന്യായമായ കള്ളക്കേസ് റദ്ദാക്കാതെ നീതി പൂര്‍ണ്ണമാവില്ല. കേസ് റദ്ദാക്കി കന്യാസ്ത്രീകളെ അപമാനിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സജീവ് ജോസഫ് എംഎല്‍എ പറഞ്ഞു.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് 9 ദിവസങ്ങള്‍ക്ക് ശേഷമാണ്. അന്യായമായി ഇരുവരെയും തടങ്കിലാക്കിയ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേരളത്തിലും കോണ്‍ഗ്രസും സഭാ നേതൃത്വവും ശക്തമായി പ്രതിഷേധിച്ചിരുന്നു.