വിശ്വാസസ്വാതന്ത്ര്യത്തില്‍ കോടതികള്‍ ലക്ഷ്മണരേഖ ലംഘിക്കരുത്: ജസ്റ്റിസ് കുര്യൻ ജോസഫ്

Friday, November 30, 2018

ധാർമികത മാത്രം പരിഗണിച്ചാവരുത് വിധിന്യായങ്ങൾ പുറപ്പെടുവിക്കേണ്ടതെന്ന് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്. ഒരു ജനവിഭാഗത്തെ ഒന്നാകെ ബാധിക്കുന്ന വിഷയങ്ങളിൽ മറ്റ് ഘടകങ്ങളും പരിഗണിക്കണം.

വിശ്വാസ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിൽ കോടതികൾ ലക്ഷ്മണ രേഖ ലംഘിക്കരുത്. അതേ സമയം വിധി പാലിക്കാത്തത് കോടതി അലക്ഷ്യമാണെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ഡൽഹിയിൽ പറഞ്ഞു.