ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അവധി നീട്ടി

ശബരിമല കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ ജഡ്ജായ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അവധി നീട്ടി. ഇതോടെ ശബരിമല പുനപരിശോധന ഹർജികൾ ഈ മാസം പരിഗണിക്കില്ലെന്ന് ഉറപ്പായി.അതേസമയം സർക്കാർ കോടതിയിൽ സമർപ്പിച്ച യുവതി പ്രവേശന പട്ടികയിൽ വീണ്ടും ഒരു പുരുഷനെ കണ്ടെത്തി.

കൈയ്യിലുണ്ടായ ശാസ്ത്രക്രീയയെ തുടർന്ന് വിശ്രമിക്കുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധി ഒരാഴ്ച കൂടി നീട്ടി.ശബരിമല കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര 18 വരെ ആയിരുന്നു നേരത്തെ അവധി എടുത്തിരുന്നത്.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ സുപ്രീം കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പേര് ഉൾപെടുത്തിയിട്ടില്ല.അടുത്ത ആഴ്ച ആദ്യ മൂന്ന് ദിവസങ്ങളിൽ പരിഗണിക്കുന്ന കേസുകളുടെ പട്ടിക സുപ്രീം കോടതി ഇന്നാണ് പുറത്ത് ഇറക്കിയത്.ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിൽ ആയതിനാൽ ശബരിമല കേസ് ചൊവ്വാഴ്ച ഭരണഘടന ബെഞ്ച് പരിഗണിക്കാൻ സാധ്യത ഇല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അതേ സമയം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഉയർത്തികാട്ടിയ യുവതി പ്രവേശന പട്ടികയിൽ വീണ്ടും ക്രമക്കേട് കണ്ടെത്തി.ശബരിമല ദർശനം നടത്തിയ യുവതികളുടെ പട്ടികയിലെ 42 ആമത്തെ വ്യക്തിയായ ദേവസമണി പുരുഷനാണ്.പുതുച്ചേരി സ്വദേശി കലൈവതി എന്ന സ്ത്രീയുടെ ആധാർ നമ്പർ ചെന്നൈ സ്വദേശിയായ പുരുഷന്റേതാണ്.ചെന്നൈ സ്വദേശി ശങ്കറിന്റേതാണ് ആധാർ നമ്പർ.

Justice Indu Malhotra
Comments (0)
Add Comment