VICE PRESIDENT| ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Jaihind News Bureau
Thursday, August 21, 2025

ഇന്ത്യ സഖ്യത്തിൻറെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ രാജ്യസഭസെക്രട്ടറി ജനറലിന് മുൻപാകെയാകും പത്രിക നൽകുക.

അടുത്ത മാസം 9നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. എൻഎഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു. ഇതോടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ട് പേർ തമ്മിലായിരിക്കു . ഉപരാഷ്ട്രപതി സ്ഥാനത്തേക്കു ള്ള മത്സരം. സുപ്രീംകോടതി മുൻ ജഡ്ജിയായ സുദർശൻ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. ആന്ധപ്രദേശിലെ കർഷക കുടുംബത്തിൽ ജനിച്ച സുദർശൻ റെഡ്ഡി 1971 ലാണ് ഒസ്‌മാനിയ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം പാസായത്. 1971ൽ ഹൈദരാബാദി ല ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയ ിൽ സർക്കാർ അഭിഭാഷകനായ ം 1990 ൽ ആറു മാസം കേന്ദ്ര സർക്കാരിൻറെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠി ച്ചു. 1995 മെയ് രണ്ടിന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയ ടെ സ്ഥിരം ജഡ്‌ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബർ അഞ്ചിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ എട്ടുവരെ സുപ്രീം കോടതി ജഡ്‌ജിയായും സേവനമനുഷ്ഠിച്ചു.