ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; തൃശൂരില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Jaihind Webdesk
Friday, December 16, 2022

തൃശൂർ: കൊരട്ടിയിൽ ട്രെയിനിൽ നിന്ന് വീണ് 2 കൗമാരക്കാർ മരിച്ചു. 17 വയസുകാരായ കൃഷ്ണകുമാർ, സജ്ഞയ് എന്നിവരാണ് മരിച്ചത്. ഇരുവരും കൊരട്ടി സ്വദേശികളാണ്.ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊച്ചിയിൽ നിന്ന് കൊരട്ടിയിലേയ്ക്ക് മടങ്ങവെ ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു സംഭവം. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്തതിനാൽ ചാടി ഇറങ്ങിയതാണ് അപകടത്തിന് വഴിവെച്ചത്.