ജുഡീഷ്യൽ അന്വേഷണം സിപിഎം അജണ്ട ; കമ്മീഷൻ അധ്യക്ഷന്‍ പാർട്ടി സഹയാത്രികന്‍ ; സർക്കാരിന് അനുകൂലമായി റിപ്പോർട്ട് നല്‍കാനെന്ന് ആക്ഷേപം

Jaihind News Bureau
Saturday, March 27, 2021

 

തിരുവനന്തപുരം : കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ്റെ സി.പി.എം പശ്ചാത്തലം വിവാദമാവുന്നു. നൂറുകണക്കിന് മുൻ ജഡ്ജിമാർ ഉള്ളപ്പോഴാണ് അവരെ മാറ്റിനിർത്തി അടിയുറച്ച സി.പി.എം സഹായത്രികനായ വി.കെ മോഹനനെ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അജണ്ട നടപ്പാക്കാനാണ് ഈ നിയമനമെന്നാണ് ആക്ഷേപം. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും സംസ്ഥാന തലത്തിൽ ഭാരാവാഹിയായിരുന്നു വി.കെ മോഹനൻ.

വിദ്യാർത്ഥിയായിരുന്ന കാലത്ത് എസ്എഫ്ഐക്ക് വേണ്ടി കോളേജ് യൂണിയൻ തെരഞ്ഞടുപ്പിൽ മത്സരിച്ചിരുന്നു. 1883-85 കാലയളവിൽ എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിൻ്റ്  സെക്രട്ടറി എന്നി നിലകളിലും  വി.കെ മോഹനൻ പ്രവർത്തിച്ചു . നിരവധി മുൻ ജഡ്ജിമാർ കേരളത്തിൽ ഉള്ളപ്പോള്‍ അടിയുറച്ച സി.പി.എം സഹായത്രികനെ തന്നെ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചതിന് പിന്നിലെ അജണ്ട വ്യക്തമാണ്. സർക്കാരിന് അനുകൂലമായി റിപ്പോർട്ട് നൽകുക. പൊലീസ് കംപ്ലെയ്ന്‍റ്  അതോറിറ്റി അധ്യക്ഷൻ കൂടിയായ ജസ്റ്റിസ് വി.കെ മോഹനന്‍റെ തീരുമാനങ്ങൾ പൊലീസിന് അനുകൂലമായിരുന്നു.

കസ്റ്റഡി കൊലപാതകം ഉൾപ്പടെയുള്ള വിഷയങ്ങിൽ പൊലീസിന് എതിരായ പരാതികളിൽ യാതൊരു നടപടിയും അതോറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അധ്യക്ഷ സ്ഥാനത്ത് വി.കെ മോഹനൻ്റെ കാലാവധി 2020 ഓടെ അവസാനിച്ചെങ്കിലും നീട്ടിനൽകുകയായിരുന്നു. ഒരു വർഷമായി അദ്ദേഹം ഓഫീസിൽ എത്താറില്ല. പരാതി അദാലത്തും സംഘടിപ്പിക്കാറില്ല. പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് അതോറിറ്റി ചെയർമാൻ്റെ ശമ്പളം. അതോറ്റി പ്രവർത്തനം സ്തംഭിച്ചതിന് പിന്നിൽ ചെയർമാന്‍റെ രാഷ്ട്രീയമാണെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ഇ.ഡിക്ക് എതിരായ ജുഡീഷ്യൽ അന്വേഷണത്തിൻ്റെ തലപത്ത് വി.കെ മോഹനൻ എത്തുന്നത്. മുഖ്യമന്ത്രി നിശ്ചയിച്ച രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് പാർട്ടി സഹയാത്രികനെ ജുഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചതിലൂടെ വ്യക്തമാകുന്നത്.