ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും.സെൻസർ ബോർഡ് ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തി ഇന്നലെ റീസെൻസറിങ്ങിന് സമർപ്പിച്ചിരുന്നു.ടൈറ്റിലിൽ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നുമായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.
ഈ മാറ്റങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം ഇപ്പോൾ റീ എഡിറ്റ് ചെയ്തിരിക്കുന്നത്. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്. സിനിമയുടെ പേരിനെ ചൊല്ലിയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റിലില്‍ ഉപയോഗിച്ചിരിക്കുന്ന ജാനകി എന്ന പേര് മാറ്റമണമെന്നും ചിത്രത്തില്‍ പേര് ഉപയോഗിച്ചിരിക്കുന്ന സ്ഥലങ്ങളിലെല്ലാം തിരുത്തണമെന്നും ആയിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്തായാലും ഇപ്പോള്‍ റീ-എഡിറ്റഡ് പതിപ്പിന് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുകയാണ്.