ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ചാനല്‍ മേധാവിയെയും എഡിറ്ററെയും അറസ്റ്റ് ചെയ്തു. ജൂണ്‍ ആറിന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിക്കെതിരെ ഒരു യുവതി അപകീര്‍ത്തികരമായ പ്രസ്താവന നത്തിയതെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ അടിസ്ഥാനരഹിതമായ പ്രസ്താവന പുറത്തുവിട്ട ചാനലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യോഗിയുടെ അനുയായികളാണ് പരാതി നല്‍കിയതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി. വാര്‍ത്ത പുറത്തുവിട്ട ചാനലിന് ലൈസന്‍സ് ഇല്ലെന്നും പൊലീസ് പറയുന്നു.