മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ അച്ഛൻ അന്തരിച്ചു; നിര്യാണം മകളെ കൊലപ്പെടുത്തിയവരുടെ ശിക്ഷ വിധിയറിഞ്ഞ ശേഷം

Jaihind Webdesk
Saturday, December 9, 2023

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ അച്ഛൻ വിശ്വനാഥന്‍ അന്തരിച്ചു. 91 വയസായിരുന്നു. നീണ്ട കാലത്തെ നിയമപോരാട്ടമാണ് അദ്ദേഹം മകള്‍ക്കായി നടത്തിയത്. ഹൃദ്രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‍കാര ചടങ്ങുകൾ ഡല്‍ഹിയില്‍ നടന്നു.

ഇക്കഴിഞ്ഞ നവംബര്‍ 25നാണ് സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ വിധി വന്നത്. നാല് പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കുകയായിരുന്നു കോടതി. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 15 വർഷം ഒരു ചെറിയ സമയമല്ലെന്നും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നുമായിരുന്നു വിശ്യനാഥന്‍റെ ആഗ്രഹം. വധശിക്ഷ നല്‍കിയാല്‍ ശിക്ഷ കുറഞ്ഞുപോകുമെന്നും തടവുശിക്ഷ തന്നെയാണ് ലഭിക്കേണ്ടതെന്നുമുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്.