‘രാഷ്ട്രീയ ചോദ്യങ്ങളെ സർക്കാർ ഭയക്കുന്നു, സാമാന്യ മര്യാദ വേണം ‘ : ജോസഫ് സി മാത്യു

Monday, April 25, 2022

തിരുവനന്തപുരം: സിൽവർലൈനുമായി ബന്ധപ്പെട്ട് സംവാദത്തില്‍ നിന്ന് അറിയിപ്പില്ലാതെ തന്നെ പുറത്താക്കിയതില്‍ വിമർശനവുമായി സാമൂഹിക നിരീക്ഷകന്‍ ജോസഫ് സി മാത്യു. സർക്കാരിന് രാഷ്ട്രീയ ചോദ്യങ്ങളെ ഭയമാണ്. തന്നെ ചർച്ചയ്ക്ക് ക്ഷണിച്ചത് ചീഫ് സെക്രട്ടറിയാണെന്നും ചർച്ചയില്‍ നിന്ന് ഒഴിവാക്കിയെങ്കില്‍ അത് തന്നെ അറിയിക്കേണ്ടത് മര്യാദയാണെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈനിനെ ശക്തമായി എതിർക്കുന്ന ആർ.വി.ജി മേനോൻ, അലോക് വർമ, ജോസഫ് സി മാത്യു എന്നിവരേയാണ് സർക്കാർ നേരത്തെ പാനലിൽ ഉൾപ്പെടുത്തിയിരുന്നത്. ആറുപേരുടെ പാനലിൽ സിൽവർ ലൈൻ പദ്ധതിയെ എതിർത്ത് സംസാരിക്കാനായി അലോക് വർമയേയും ഡോ. ആർവിജി മേനോനെയും നിലനിർത്തിയിട്ടുണ്ട്. ജോസഫ് സി മാത്യുവിന് പകരം പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണനേയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.