‘ചിരിച്ച് അഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ’; ആത്മഹത്യാക്കുറിപ്പില്‍ അനു

Jaihind News Bureau
Sunday, August 30, 2020

 

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഉദ്യോഗാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ജോലി ലഭിക്കാത്തത് മാനസികമായി തളർത്തിയെന്ന് അനുവിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ‘കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ച് ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ- സോറി’ അനു ആത്മഹത്യാക്കുറിപ്പില്‍ എഴുതി. പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതോടെ ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്പലം സ്വദേശിയായ അനു (28) വീട്ടിനുള്ളിലാണ്  തൂങ്ങിമരിച്ചത്. പി.എസ്.സിയുടെ റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റില്‍ 76-ാം റാങ്കുകാരനായിരുന്നു അനു.

teevandi enkile ennodu para