ജെ.എന്‍.യു (ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി)യുടെ പേര് മാറ്റി മോദിയുടെ പേരില്‍ എം.എൻ.യു ( മോദി നരേന്ദ്ര യൂണിവേഴ്സിറ്റി) എന്നാക്കി മാറ്റണമെന്ന് ദല്‍ഹി ബി.ജെ.പി എംപി ഹന്‍സ് രാജ് ഹന്‍സ്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഹന്‍സ് രാജ് ഇക്കാര്യം സൂചിപ്പിച്ചത്. ജെ.എന്‍.യു എത്രയും പെട്ടന്ന് എം.എന്‍.യു എന്നാക്കി മാറ്റണമെന്നായിരുന്നു എം.പിയുടെ പരാമര്‍ശം. ജെ.എന്‍.യു വിന്റെ പേര് മാറ്റി എം.എന്‍.യു എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവക്കുകയാണ്. മോദിയുടെ പേരിലും ചിലത് ഉണ്ടാവേണ്ടുണ്ട്’, ഹന്‍സ് രാജ് പറഞ്ഞു. 1969ലാണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്ഥാപിതമായത്. യൂണിവേഴ്സിറ്റിക്ക് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേരിടുകയായിരുന്നു അന്ന്.