കശ്മീരിലെ സോപോറിൽ വീണ്ടും സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

Jaihind Webdesk
Friday, February 22, 2019

കശ്മീരിലെ സോപോറിൽ വീണ്ടും ഏറ്റുമുട്ടൽ. സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതോടെ സ്ഥലത്ത് 144 പ്രഖ്യാപിച്ചു. 3 ലഷ്‌കർ ഭീകരരെ സൈന്യം വളഞ്ഞതായാണ് സൂചന.

വരുന്ന രണ്ട് ദിവസത്തിനുള്ളിൽ പുൽവാമ ആക്രമണ മാതൃകയിൽ സൈന്യത്തിന് നേരെ ജയ്‌ഷെ തീവ്രവാദികൾ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.