പി.സി.തോമസിൻ്റെ മകൻ ജിത്തു തോമസ് അന്തരിച്ചു

Jaihind Webdesk
Wednesday, March 8, 2023

കോട്ടയം: മുൻ കേന്ദ്ര മന്ത്രിയും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി.സി.തോമസിൻ്റെയും, മേരിക്കുട്ടിയുടെയും മകൻ ജിത്തു തോമസ് (42) അന്തരിച്ചു. അർബുദ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാംഗ്ലൂരിൽ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുകയായിരുന്നു. സംസ്കാരം നാളെ മൂന്നുമണിക്ക് ഇളംകുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ നടക്കും.
ജയതയാണ് (എഞ്ചിനീയർ ബാംഗ്ലൂർ ) ഭാര്യ. ജോനാഥാൻ, ജോഹാൻ എന്നിവരാണ് മക്കൾ.