മോദിയെയും ബിജെപി സർക്കാരിനെയും വിമർശിച്ച കോൺഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തു

Jaihind Webdesk
Thursday, April 21, 2022

നരേന്ദ്രമോദിയെയും ബിജെപി സർക്കാരിനെയും വിമർശിച്ചതിന് പ്രമുഖ ദലിത് നേതാവും കോണ്‍ഗ്രസ് എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11.30ഓടെ ഗുജറാത്തിലെ പാലൻപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞദിവസം മെവാനിയുടെ ട്വീറ്റുകള്‍ ഭരണകൂടം ഇടപെട്ട് നീക്കം ചെയ്തിരുന്നു. അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ജിഗ്നേഷ് മേവാനിയെ ഗുവാഹത്തിയിലെത്തിക്കും. എന്നാൽ ഏത് വകുപ്പാണ് ജിഗ്നേഷിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല. എഫ്ഐആർ വിശദാംശങ്ങൾ നൽകാനും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എല്‍.എ ആണ് ജിഗ്നേഷ് മേവാനി. അസമിൽ അദ്ദേഹത്തിനെതിരെ ചില കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും വിശദാംശങ്ങള്‍ അറിയില്ലെന്നും മേവാനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.