സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണു; ബിജെപി എംഎല്‍എ ആശുപത്രിയില്‍

Jaihind Webdesk
Monday, August 1, 2022

ന്യൂഡല്‍ഹി: സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍വീണ്ബിജെപി എംഎല്‍എയ്ക്ക് പരിക്ക്. ബിജെപി നേതാവും ജെവാര്‍ എംഎല്‍എയുമായ ധീരേന്ദ്ര സിംഗിനാണ് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റത്.

കിഷോർപൂർ ഗ്രാമത്തിലെ ജെവാർ വിമാനത്താവളത്തിന് സമീപം സൈക്കിൾ ഓടിക്കുന്നതിനിടെയാണ് സിംഗ് അപകടത്തിൽപ്പെട്ടത്. കിഷോർപൂർ ഗ്രാമത്തിന് സമീപം രാത്രി 7.30 ഓടെ അദ്ദേഹം തന്‍റെ പതിവ് സൈക്കിൾ സവാരിയിലായിരുന്നു. മഴയില്‍ വെള്ളം നിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിള്‍ വീഴുകയായിരുന്നു.

അപകടത്തിൽ ഇടത് കൈമുട്ടിന് പരിക്കേറ്റ അദ്ദേഹത്തെ ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ധീരേന്ദ്ര സിംഗിന്‍റെ കൈമുട്ടിന് ശസ്ത്രക്രിയ നടത്തി. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.