ജെറ്റ് എയർവേയ്‌സ് യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസ് മതിയാക്കുന്നു

webdesk
Wednesday, December 26, 2018

jet-airways

യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവേയ്‌സ് അവസാനിപ്പിക്കുന്നു.  ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകളെല്ലാം നിർത്തലാക്കാനാണ് കമ്പനിയുടെ തീരുമാനം

ബജറ്റ് എയർലൈനായ ജെറ്റ് എയർവേയ്‌സ് യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും അവസാനിപ്പിക്കുന്നു്. ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവ്വീസ് ഫെബ്രുവരി പത്തിന് ശേഷം ഉണ്ടാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സർവീസുകൾവെട്ടിച്ചുരുക്കി നിലനിൽപ്പിനുള്ള സാധ്യതകൾ ജെറ്റ് എയർവേയ്‌സ് തേടുന്നത്. ഈ സർവീസുകൾ ലാഭകരമല്ലെന്നാണ് കമ്പനിയുടെ നിലപാട്. ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സർവീസുകൾ നേരത്തെ തന്നെ കമ്പനി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തുന്നുവെന്ന അറിയിപ്പ് വന്നത്.

നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് ടിക്കറ്റുകൾ റദ്ദാക്കാൻ താൽപര്യമുണ്ടെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും. നിയന്ത്രണങ്ങൾക്ക് വിധേയമായി ഒരു തവണ സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനും അവസരം നൽകും. നേരിട്ട് വിമാനമില്ലെങ്കിൽ ദില്ലി, മുംബൈ വിമാനത്താവളങ്ങൾ വഴിയുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.[yop_poll id=2]