മൻ കീ ബാത്തിൽ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി രാഹുൽ ഗാന്ധി. കളിപ്പാട്ടങ്ങളിലുള്ള ചർച്ചയല്ല, നീറ്റ്, ജെ. ഇ.ഇ വിദ്യാർത്ഥികൾക്കിപ്പോൾ പരീക്ഷയെക്കുറിച്ചുള്ള ചർച്ചയാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണം എന്ന് രാഹുൽ ഗാന്ധി നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യം കേള്‍ക്കാന്‍ സർക്കാർ എന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. ‘മന്‍ കീ നഹീ സ്റ്റുഡന്‍റ്സ് കീ ബാത്ത്’ എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
JEE-NEET aspirants wanted the PM do ‘Pariksha Pe Charcha’ but the PM did ‘Khilone Pe Charcha’.#Mann_Ki_Nahi_Students_Ki_Baat
— Rahul Gandhi (@RahulGandhi) August 30, 2020