ഇത് ബജറ്റ് അല്ല, മോദി, നായിഡു, നിതീഷ് ധാരണാ പത്രം; ഇവരുടെ കാൽ കീഴിലാണ് മോദി സർക്കാർ ബജറ്റ് സമർപ്പിച്ചിട്ടുള്ളത്: ജെബി മേത്തർ

Jaihind Webdesk
Tuesday, July 23, 2024

 

ന്യൂഡൽഹി: വനിത സംവരണ നിയമം വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള യാതൊരു നിർദ്ദേശവും ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഇല്ലെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപി. സ്ത്രീ സുരക്ഷ ശക്തിപ്പെടുത്താനും പദ്ധതിയില്ല. ഇന്ത്യൻ ജനതക്ക് മുന്നിലല്ല, നായിഡുവിന്‍റെയും നിതീഷ് കുമാറിന്‍റെയും കാൽ കീഴിലാണ് മോദി സർക്കാർ ബജറ്റ് സമർപ്പിച്ചിട്ടുള്ളതെന്ന് ജെബി മേത്തർ  കുറ്റപ്പെടുത്തി.

ഇത് ബജറ്റ് അല്ല, മോദി, നായിഡു, നിതീഷ് ധാരണാ പത്രമാണ്. കേരളമടക്കം പ്രതിപക്ഷ സർക്കാരുകളെ മാത്രമല്ല, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയും ബജറ്റിൽ നിന്ന് ഒഴിവാക്കി. ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തിനും തുല്യതയെന്ന ഭരണഘടന തത്വങ്ങളെയും ബജറ്റ് നിരാകരിച്ചു.  കേരളത്തിന് എന്ത് നൽകിയെന്ന് കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും വിശദീകരിക്കണമെന്നും ജെബി മേത്തർ പറഞ്ഞു.