വനിതാ നേതാവിനെതിരായ പീഡനശ്രമം: അവതാര പുരുഷൻ പൊളിറ്റിക്കല്‍ സെക്രട്ടറി ആയപ്പോള്‍ ഡിവൈഎഫ്ഐക്കാർക്ക് അമിതാവേശം : ജെബി മേത്തർ എംപി

Jaihind Webdesk
Friday, April 29, 2022

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി അവതാര പുരുഷൻ വന്നതോടെ പാർട്ടിയിലെ യുവജനങ്ങൾക്ക് അമിതാവേശം ബാധിച്ചിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തർ എം.പി.

കണ്ണൂർ ജില്ലയിലെ പേരാവൂർ ഏരിയയിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. സി.പി.എമ്മിന്‍റെ ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും ഒരു യുവലോക്കൽ സെക്രട്ടറി ഡിവൈഎഫ്ഐ നേതാവും പാർട്ടി വളണ്ടിയറും ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ മകളുമായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വാർത്തയാണ് പുറത്ത് വന്നിട്ടുള്ളത്. അതിരാവിലെ പാർട്ടി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് മീഡിയാ റൂമിൽ വെച്ച് പീഡനശ്രമം നടത്തിയത്. പെൺകുട്ടി പാർട്ടിക്കും ഡിവൈഎഫ്ഐ നേതൃത്വത്തിനും പരാതി നൽകി കാത്തിരിക്കുകയാണ്. കൊടിയേരി പങ്കെടുത്ത ജില്ല കമ്മിറ്റിയും ജില്ലാ സെക്രട്ടറി പങ്കെടുത്ത പേരാവൂർ ഏരിയാ കമ്മിറ്റിയും പീഡനകാര്യം ചർച്ച ചെയ്തു കഴിഞ്ഞു. സി.പി.എം ഓഫീസുകളിലേക്ക് എങ്ങനെ ആരെ വിശ്വസിച്ചാണ് പെൺകുട്ടികളെ അയക്കേണ്ടത് എന്ന് രക്ഷിതാക്കൾ ഓർക്കണം.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിയമനം വഴി തെറ്റായ സന്ദേശമാണ് സിപിഎം കേരളീയ സമൂഹത്തിന് നൽകുന്നതെന്നും അതിൻ്റെ ദുരന്തഫലമാണ് ആ പാർട്ടി ഇന്നനുഭവിക്കുന്നതെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി.