രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആപത്ക്കരമായ അവസ്ഥയിലാണെന്ന് ജെഡിയു. രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികളെയും സാമ്പത്തിക വിദഗ്ധരെയും വിശ്വാസത്തിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണമെന്നും ജെ.ഡി.യു മുതിര്‍ന്ന നേതാവും എം.പിയുമായ കെ.സി.ത്യാഗി പറഞ്ഞു. മോദി മന്ത്രിസഭയില്‍ കഴിവുള്ളവരുടെ അഭാവമുണ്ടെന്ന പ്രധാനസഖ്യകക്ഷിയായ അകാലിദളിന്റെ പ്രതികരണത്തിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അടുത്ത സഖ്യകക്ഷിയും രംഗത്ത് വന്നിരിക്കുന്നത്.
പ്രതിസന്ധി മറികടക്കാന്‍ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്മോഹന് സിങ് അടക്കമുള്ള നേതാക്കളുടെ സഹായം തേടണമെന്നും വരുമാനത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന് വാജ്പേയി സര്‍ക്കാര്‍ കാലത്ത് തന്നെ തെളിഞ്ഞതാണെന്നും ത്യാഗി പറഞ്ഞു. വരുമാനത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്നും കെ.സി.ത്യാഗി പറഞ്ഞു.
രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ആവര്‍ത്തിച്ച് പറയുമ്പോഴാണ് മാന്ദ്യമുണ്ടെന്ന് എന്‍.ഡി.എയിലെ പ്രധാനസഖ്യകക്ഷിയായ ജെ.ഡി.യു സമ്മതിക്കുന്നത്. രാജ്യത്ത് ആപത്ക്കരമായ അവസ്ഥയിലാണ്. ഡോ.മന്മോഹന് സിങ് ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധരെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത് സാമ്പത്തിക മാന്ദ്യത്തിനു കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണമെന്നും ത്യാഗി പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. കാര്‍ഷിക മേഖല പൂര്‍ണമായി തകര്‍ന്നതോടെ ജനങ്ങള്‍ ഗ്രാമങ്ങള്‍ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. ഇത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. വിഷയം എന്‍.ഡി.എ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോദി മന്ത്രിസഭയില്‍ കഴിവുള്ളവരുടെ അഭാവമുണ്ടെന്ന പ്രധാനസഖ്യകക്ഷിയായ അകാലിദളിന്റെ ആരോപണം പൂര്‍ണമായി തള്ളാനാകില്ലെന്നും കെ.സി.ത്യാഗി പറഞ്ഞു.