ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറോ അതോ എന്‍ഡിഎ ചെയർമാനോ? പരിഹസിച്ച് പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറോ അതോ എന്‍ഡിഎ ചെയർമാനാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിരവധി സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് പോകും. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാണോ എന്‍ഡിഎ ചെയര്‍മാനാണോ എന്നാണ് സംശയം. കോണ്‍ഗ്രസ് ഭരണപക്ഷത്ത് ഇരിക്കാനാണ് മത്സരിക്കുന്നത്. പക്ഷെ സിപിഎം പ്രതിപക്ഷത്ത് ഇരിക്കാനാണ് മത്സരിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Comments (0)
Add Comment