73 വർഷത്തെ അതിർത്തി തർക്കം പരിഹരിക്കാൻ റഷ്യയും ജപ്പാനും

രണ്ടാം ലോക മഹായുദ്ധ കാലത്ത് ആരംഭിച്ച അതിർത്തി തർക്കം പരിഹരിക്കാൻ റഷ്യയും ജപ്പാനും. യുദ്ധസമയത്ത് സോവിയറ്റ് യൂണിയൻ പിടിച്ചെടുത്ത നാലു ദ്വീപുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമമാരംഭിച്ചത്.

’73 വർഷത്തിനു ശേഷം സമാധാനം പുനഃസ്ഥാപിക്കുന്നത് ലളിതമായിട്ടുള്ള കാര്യമല്ല ഇതിന് സമയം ആവശ്യമാണ്. എന്നിരുന്നാലും പടിപടിയായി റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ജപ്പാൻ ആഗ്രഹിക്കുന്നുണ്ട്’- ജപ്പാൻ പ്രധാനമന്ത്രി ഷിൻ സോ അബേ പറഞ്ഞു.

വടക്കൻ ദ്വീപുകളിൽ പ്രധാനപ്പെട്ട ഹൊകൈയ്ഡോ തിരിച്ചു കിട്ടാൻ മുൻഗണന നൽകുമെന്ന് ജപ്പാൻ നേരത്തെ തന്നെ അറിയിച്ചിരുന്നു.

നിലനിന്നിരുന്ന തർക്കങ്ങൾ ഇതിനു വിലങ്ങു തടിയാവുകയായിരുന്നു. ചർച്ചയിൽ ദ്വീപുകൾ റഷ്യയുടെ ഭാഗമായി അംഗീകരിക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെവ്റോ നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ, തുടർ ചർച്ചകളാകാമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി സമാധാന ഉടമ്പടി ഒപ്പിടുന്നതിനുമായിരിക്കണം പ്രധാന പരിഗണനയെന്നും ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു.

russiajapan
Comments (0)
Add Comment