അണ്ടർ 20 വനിതാ ഫുട്‌ബോൾ ലോകകപ്പ് കിരീടം ജപ്പാന്

Jaihind Webdesk
Saturday, August 25, 2018

അണ്ടർ 20 വനിതാ ഫുട്‌ബോൾ ലോകകപ്പ് കിരീടം വീണ്ടും ഏഷ്യന്‍ വന്‍കരയിലേയ്ക്ക്. ഫ്രാൻസില്‍ നടന്ന മത്സരത്തില്‍ സ്പെയിനിനെ പരാജയപ്പെടുത്തിയതാണ് ജപ്പാന്‍റെ  വനിത ടീം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്.

ഫൈനലിൽ സ്‌പെയിനിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജപ്പാൻ പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായിരുന്ന ഫൈനൽ, തുടക്കം മുതൽ കളിയുടെ നിയന്ത്രണം കൈക്കലാക്കി ജപ്പാൻ 34ആം മിനുട്ടിൽ മിയാസാവയിലൂടെ ആദ്യ ഗോൾ നേടി.

രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ തകരദയിലൂടെ 2-0 എന്ന നിലയിൽ മുന്നിലെത്തി.

65ആം മിനുട്ടിൽ നഗാനയും സ്‌കോർ ചെയ്തതോടെ കളിയിൽ 3-0ന് ജപ്പാൻ മുന്നിൽ എത്തി.

71ആം മിനുട്ടിൽ ഒരു ആശ്വാസ ഗോൾ സ്‌പെയിൻ നേടിയെങ്കിലും അതുകൊണ്ട് തൃപ്തിപെടേണ്ടി വന്നു.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് ജപ്പാൻ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജപ്പാന്റെ വിജയം. ക്വാർട്ടറിൽ ജർമ്മനിയെയും ജപ്പാൻ മറികടന്നിരുന്നു.