ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

Jaihind Webdesk
Friday, May 6, 2022

 

പത്തനംതിട്ട: കോന്നി എംഎല്‍എ ജനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകന് നേരേ ആക്രമണം. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഷമീറിനെയാണ് ഇന്നലെ വൈകിട്ട് ആങ്ങമൂഴിയിൽ വച്ച് ക്രൂരമായി മർദ്ദിച്ചത്. സീതത്തോട് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയാണ് മർദ്ദനമേറ്റ ഷമീർ. ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.