ജന മഹായാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുന്നു

Jaihind Webdesk
Friday, February 22, 2019

കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജന മഹായാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുന്നു. ജില്ലാ അതിർത്തിയായ തവണക്കടവിൽ ഡിസിസി പ്രസിഡന്‍റ് എം ലിജുവിന്‍റെ നേതൃത്വത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകി. പൂച്ചാക്കലിലായിരുന്നു ആദ്യ പൊതു സമ്മേളനം. കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു.

പ്രളയം മനുഷ്യനിർമിതം ആയിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആറിടങ്ങളിലാണ് യാത്ര ഇന്ന് സ്വീകരണം ഏറ്റുവാങ്ങുക.