ജനമഹായാത്ര ഇന്നും ആലപ്പുഴ ജില്ലയില്‍; വൈകിട്ട് പത്തനംതിട്ടയില്‍

കെ.പി സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷം ഉച്ച തിരിഞ്ഞ് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കും. രണ്ട് ദിവസങ്ങളിൽ നടക്കുന്ന ജില്ല പര്യടനം ഇന്ന് മൂന്ന് സ്ഥലങ്ങളിലാണ് സ്വീകരണം ഏറ്റുവാങ്ങുക.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഉച്ചയ്ക്ക് തിരിഞ്ഞ് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കും.

രണ്ട് ദിവസങ്ങളായി നടക്കുന്ന ജാഥ പര്യടനം തിരുവല്ല, റാന്നി, കോന്നി എന്നീ സ്ഥലങ്ങളിലാണ് ഇന്ന് സ്വീകരണം ഏറ്റുവാങ്ങുക. ജാഥയെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് വ്യക്തമാക്കി.

അതേ സമയം ആലപ്പുഴ ജില്ലയിലെ മാവേലിക്കര മണ്ഡലത്തിൽ നിന്നുമാണ് ജനമഹായാത്രയുടെ ഇന്നത്തെ പര്യടനം ആരംഭിക്കുക. മാവേലിക്കര വെട്ടിക്കോട് നിന്ന് സ്വീകരണം ഏറ്റുവാങ്ങുന്ന ജാഥ പിന്നീട് സമ്മേളന നഗരിയായ ചാരുംമൂട്ടിലും സ്വീകരണം ഏറ്റുവാങ്ങും. ശേഷം ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ എത്തുന്ന ജാഥയെ ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിലും, ശേഷം കുട്ടനാട് നിയോജക മണ്ഡലത്തിലെ രാമങ്കരി ജംഗഷനിലും സ്വീകരിക്കും.

മാവേലിക്കര, ചെങ്ങന്നൂർ എന്നി മണ്ഡലങ്ങളിലെ സമ്മേളനം കെപിസിസി വർക്കിംങ്ങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി നിർവ്വഹിക്കും. അതോടൊപ്പം ആലപ്പുഴ ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ്, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, എം.എം ഹസ്സൻ, കെ പി സി സി വർക്കിങ്ങ് പ്രസിഡന്റ് കെ സുധാകരൻ തുടങ്ങിയ നേതാക്കളും പങ്കെടുക്കും.

janamahayathra
Comments (0)
Add Comment