RAMESH CHENNITHALA| പിണറായി വിജയനെ ജയിപ്പിച്ചത് ജനസംഘം; ബിജെപി സിപിഎമ്മിന് പരോക്ഷമായ സഹായങ്ങള്‍ നല്‍കുന്നു: രമേശ് ചെന്നിത്തല എംഎല്‍എ

Jaihind News Bureau
Wednesday, June 11, 2025

പിണറായി വിജയനെ ആദ്യം ജയിപ്പിച്ചത് ജനസംഘമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. ജനസംഘം ബിജെപിയായപ്പോള്‍ അതേ കൂട്ടുകെട്ട് തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ ജനതാ പാര്‍ട്ടിയുമായി സിപിഎമ്മിനുള്ള ആത്മബന്ധം ആദ്യം മുതല്‍ക്കേ നിലമ്പൂരില്‍ ചര്‍ച്ചയായിരുന്നു. ആദ്യഘട്ടത്തില്‍ എന്‍ഡിഎ മത്സരിക്കാനില്ലാ എന്നത് എല്‍ഡിഎഫിനെ സഹായിക്കാനുള്ള നീക്കം ആണെന്ന് ആരോപണം ഉണ്ടായിരുന്നു. ശേഷം ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും സിപിഎമ്മിന് പരോക്ഷമായ സഹായങ്ങളാണ് ബിജെപി നല്‍കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

പിഡിപിയെ തോളില്‍ വച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി യുഡിഎഫിനെ വിമര്‍ശിക്കുന്നത് സിപിഎം ചെയ്യുന്ന നാണംകെട്ട പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി .