‘നാടിനൊപ്പം നന്മയോടൊപ്പം’; എം കെ രാഘവൻ എംപി നയിക്കുന്ന ജനഹൃദയ യാത്രയ്ക്ക് ഉജ്ജ്വല തുടക്കം

Friday, March 1, 2024

കോഴിക്കോട്: നാടിനൊപ്പം നന്മയോടൊപ്പം എന്ന മുദ്രാവാക്യവുമായി എം കെ രാഘവൻ എംപി നയിക്കുന്ന ജനഹൃദയ യാത്രയ്ക്ക് ഇന്ന് ഉജ്ജ്വലമായ തുടക്കം.  എംപി നടത്തുന്ന യാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളി കട്ടിപ്പാറയിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

മണ്ഡലങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി എം കെ രാഘവൻ എംപി നയിക്കുന്ന യാത്ര ഇന്ന് കൊടുവള്ളി കട്ടിപ്പാറയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോഴി കോട്ടുവായിടുന്ന പോലെയാണ് സി.പിഎം ദേശീയ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ പിയുടെ വോട്ട് സിപിഎമ്മിലേക്ക് പോയിട്ടുണ്ടെന്നും ഇതാണ് തുടർഭരണത്തിന് കാരണമെന്നും രമേശ്‌ ചെന്നിത്തല കോഴിക്കോട് പറഞ്ഞു.