ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ സുരക്ഷാ സേന തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം മസാര്‍-ഇ-ഷുഹദയുടെ (രക്തസാക്ഷി മണ്ഡപം) മതില്‍ ചാടിക്കടന്ന് പ്രാര്‍ത്ഥന നടത്തി. 1931ല്‍ മഹാരാജാ ഹരിസിംഗിന്റെ ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ചുകൊന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ജൂലൈ 13 കശ്മീരില്‍ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം, ഈ ദിനം പൊതു അവധി ദിനങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും, അനുസ്മരണ ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ വര്‍ഷവും അനുസ്മരണ പരിപാടികള്‍ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു . ഇതിനെതിരെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയത്.
ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തിയെയും സജ്ജാദ് ലോണിനെയും സാര്‍-ഇ-ഷുഹദ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയാനായി വീട്ടുതടങ്കലിലാക്കിയെന്ന് ഇരുവരും ആരോപിച്ചു