ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവും ഹൈക്കോടതി വിധിയും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി. ജലീൽ സുപ്രീംകോടതിയിൽ. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും നിയമനത്തിൽ സ്വജനപക്ഷപാതമില്ലെന്നും അപ്പീൽ ഹർജിയിൽ ജലീൽ ചൂണ്ടിക്കാട്ടുന്നു.
ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കിയതില്‍ ജലീല്‍ സ്വജനപക്ഷപാതം കാണിച്ചു എന്നായിരുന്നു ലോകായുക്ത റിപ്പോര്‍ട്ട്. ലോകായുക്തയുടെ കണ്ടെത്തൽ ഹൈക്കോടതി പിന്നീട് ശരിവെക്കുകയും ചെയ്തു. ഇതേതുടർന്നാണ് ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്.