ന്യൂഡൽഹി : ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ജനസംഖ്യ നിയന്ത്രണ അജണ്ടയ്ക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. കേന്ദ്ര സർക്കാർ മുന്നോട്ടു വച്ച വിവരങ്ങൾക്കു വിപരീതമായാണു നിലവിലെ ചില സംസ്ഥാന സർക്കാരുകളുടെ ക്യാംപെയ്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2018–19 കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധനമന്ത്രാലയത്തിലെ വിദഗ്ധർ നടത്തിയ ഇക്കണോമിക് സർവേ പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
I wonder how many in the BJP are aware of the basic facts that Modi Sarkar's own 2018-19 Economic Survey had presented in Parliament in July 2019. See for yourself 👇🏾
3/n pic.twitter.com/0UuHN8vUh4— Jairam Ramesh (@Jairam_Ramesh) July 17, 2021
രാജ്യത്തിന്‍റെ ജനസംഖ്യ നിലനിർത്തുന്നതിനായുള്ള ഉൽപാദന നിരക്കിനേക്കാൾ വളരെ പിന്നിലാണു പല സംസ്ഥാനങ്ങളും എന്നാണ് 2018–19ലെ സർവേ ചൂണ്ടിക്കാണിക്കുന്നത്. മോദി സർക്കാർ നടത്തിയ ഈ സർവേയിലെ അടിസ്ഥാന വിവരങ്ങളെക്കുറിച്ച് ബിജെപിയിൽ എത്ര പേർക്ക് അറിവുണ്ടെന്ന് സംശയിക്കുന്നതായും ജയറാം രമേശ് ട്വീറ്റ് ചെയ്തു.