ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ തിരിച്ചടി മറയ്ക്കാൻ വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി നിയമത്തിന്‍റെ വിജ്ഞാപനം തിരക്കിട്ട് പുറപ്പെടുവിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. 2019 ഡിസംബറിൽ പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിലെ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മനപ്പൂർവം കാലതാമസം വരുത്തി. ഇത് പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ മറ്റൊരു ഉദാഹരണമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത് തിരഞ്ഞെടുപ്പ് ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. പ്രത്യേകിച്ച് അസമിലും ബംഗാളിലും തിരഞ്ഞെടുപ്പുകളെ ധ്രുവീകരിക്കാനാണ് ഇത് ചെയ്തിരിക്കുന്നതെന്നും ഇലക്ടറല്‍ ബോണ്ടിലെ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമവും ഇതിന്പിന്നിലുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു.
दिसंबर 2019 में संसद द्वारा पारित नागरिकता संशोधन अधिनियम के नियमों को अधिसूचित करने में मोदी सरकार को चार साल और तीन महीने लग गए। प्रधानमंत्री दावा करते हैं कि उनकी सरकार बिल्कुल प्रोफेशनल ढंग से और समयबद्ध तरीक़े से काम करती है। सीएए के नियमों को अधिसूचित करने में लिया गया इतना…
— Jairam Ramesh (@Jairam_Ramesh) March 11, 2024