ജയിലില്‍ ഭീഷണിയെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും

Jaihind News Bureau
Thursday, December 10, 2020

ഉന്നതർക്കെതിരെ മൊഴി നൽകാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്ന സ്വർണ്ണക്കള്ളക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണം അന്വേഷിച്ച ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും. ജയിൽ മേധാവി ഋഷിരാജ് സിംഗിനാണ് റിപ്പോർട്ട് നൽകുന്നത്. സ്വർണ കടത്തു കേസിൽ ഉന്നതർക്കെതിരെ രഹസ്യമൊഴി നൽകിയതിനാൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചത്. മൊഴി നൽകാതിരിക്കാൻ നവംബർ 25വരെ ജയിലിലെത്തി ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന കോടതിയെ അറിയിച്ചിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് സ്വപ്നയ്ക്ക് അട്ടക്കുളങ്ങര ജയിലുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.