ജയ്ഹിന്ദ് ടി വി ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു

Jaihind News Bureau
Tuesday, September 9, 2025

മുതിർന്ന മാധ്യമപ്രവർത്തകനും ജയ്ഹിന്ദ് ടി വി സീനിയര്‍ ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ  ഹൃദയാഘാതത്തെ ത്തുടര്‍ന്നായിരുന്നു അന്ത്യം. 53 വയസായിരുന്നു.

മറ്റന്നാള്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. 11 മണിയോടെ പാറ്റൂര്‍ പള്ളിയിലാകും ചടങ്ങുകള്‍ നടക്കുക. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒന്നരയോടെ ജയ്ഹിന്ദ് ടിവിയില്‍ കൊണ്ടുവരും. സഹപ്രവര്‍ത്തകര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ലഭിക്കും. ശേഷം തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് കൊണ്ടുപോകും. പിന്നീട് മുളവനയിലെ വീട്ടിലേക്ക്.

എ.സി.വി.യിലൂടെയാണ് മാധ്യമരംഗത്തേക്ക് മാത്യു സി.ആര്‍ കടന്നുവന്നത്. പിന്നീട് സൂര്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായി. പത്രപ്രവര്‍ത്തക യൂണിയന്റെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. മാധ്യമലോകത്ത് ശ്രദ്ധേയമായ റിപ്പോര്‍ട്ടുകളിലൂടെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. വീക്ഷണം ദിനപത്രത്തിന്‍റെ ലേഖകനായി പ്രവര്‍ത്തിച്ചു.  മാത്യു സി.ആറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് മാധ്യമലോകം. അദ്ദേഹത്തിന്റെ വിയോഗം ജയ്ഹിന്ദ് ടിവിയ്ക്കും മാധ്യമലോകത്തിനും തീരാ നഷ്ടമാണ്.