ജയ്ഹിന്ദ് ടിവിയ്ക്ക് ഷാര്‍ജ പൊലീസിന്‍റെ ആദരം

ഷാര്‍ജ : ഗള്‍ഫിലെ മികച്ച പൊലീസ് സേനയായ ഷാര്‍ജ പൊലീസ്, ജയ്ഹിന്ദ് ടിവിയെ ആദരിച്ചു. 2018 വര്‍ഷത്തെ മികച്ച കവറേജുകള്‍ക്കും, പൊലീസ് സേവനങ്ങളും ജനകീയ ക്യാംപയിനുകളും യഥാസമയം ജനങ്ങളിലേക്ക് എത്തിയ്ക്കുന്നതിലുള്ള ജയ്ഹിന്ദ് ടിവിയുടെ മികച്ച പിന്തുണയ്ക്കുമാണ് ഈ ആദരവ് നല്‍കിയത്. ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി ഉപഹാരം സമ്മാനിച്ചു. ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍ ഉപഹാരം ഏറ്റുവാങ്ങി. ഷാര്‍ജ പൊലീസിന്‍റെ മൂന്നാമത് വാര്‍ഷിക മീഡിയാ ഫോറത്തില്‍ വെച്ചായിരുന്നു ഈ ആദരവ് .

ചടങ്ങില്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രി.ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമര്‍, ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രി.ജനറല്‍ മുഹമ്മദ് റാഷിദ് ബിയാത്, റിസോഴ്‌സസ് ആന്‍ഡ് സപ്പോര്‍ട് സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രി.ഖലീഫ അല്‍ മര്‍റി, മീഡിയാ വിഭാഗം ഡയറക്ടര്‍ ബ്രി.ആരിഫ് ബെന്‍ ഹുദൈബ്, സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ ഡോ.അഹമദ് സെയിദ് അല്‍ നഊര്‍ എന്നിവര്‍ സംബന്ധിച്ചു. നേരത്തെ അബുദാബി, ദുബായ് പൊലീസ് വകുപ്പുകളുടെ മികച്ച മാധ്യമ പുരസ്‌കാരത്തിന്  ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാറിനെ തിരഞ്ഞെടുത്തിരുന്നു.

SharjahJaihind TVAward
Comments (0)
Add Comment