ജയ്ഹിന്ദ് ടി വിയ്ക്ക് അബുദാബി പൊലീസിന്‍റെ ആദരം

Jaihind Webdesk
Thursday, December 20, 2018

JaihindTV-Award

അബുദാബി : ഗള്‍ഫ് മേഖലയിലെ മികച്ച പൊലീസ് സേനകളില്‍ ഒന്നായ അബുദാബി പൊലീസ്, ജയ്ഹിന്ദ് ടി വിയെ ആദരിച്ചു. 2018 വര്‍ഷക്കാലത്തെ മികച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്കാണ് ഈ രാജ്യാന്തര അംഗീകാരം. അബുദാബി പൊലീസ് മേജര്‍ ജനറല്‍ സലിം ഷാഹീന്‍ അല്‍ നുഐമിയില്‍ നിന്ന്, ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ മേധാവി എല്‍വിസ് ചുമ്മാര്‍, പ്രശംസാപത്രം ഏറ്റുവാങ്ങി. നേരത്തെ, ദുബായ്, ഷാര്‍ജ പൊലീസ് സേനകളുടെ അംഗീകാരത്തിനും ജയ്ഹിന്ദ് ടിവിയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.