ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് സ്പോര്‍ട്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയ്ഹിന്ദ് ടി വി കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ ജോയ് നായര്‍ ഔട്ട്സ്റ്റാന്‍ഡിങ്ങ് സ്പോര്‍ട്സ് എഡിറ്റോറിയല്‍ കോണ്ട്രിബ്യൂഷന് അവാര്‍ഡിന് അര്‍ഹനായി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ‘ഇന്‍സ്പിറേഷണല്‍ സ്പോര്‍ട്സ് പേഴ്സണ്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡിന് അര്‍ഹനായി.
ഓഗസ്റ്റ് 20ന് തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയറ്ററില്് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാധ്യമ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് അവാര്‍ഡ്.