ജയ്ഹിന്ദ് ടി.വി ക്യാമറമാന്‍ ജയചന്ദ്രന്‍ കല്ലിയൂർ (55) അന്തരിച്ചു

Jaihind Webdesk
Wednesday, January 18, 2023

തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വി ക്യാമറ മാൻ ജയചന്ദ്രൻ കല്ലിയൂർ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് ഇന്ന് പുലർച്ചെ അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

നിരവധി സീരിയലുകളില്‍ പ്രവർത്തിച്ചിട്ടുള്ള ജയചന്ദ്രന്‍ കല്ലിയൂരിന് സംസ്ഥാന അവാർഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.