ജാഗ്വർ ലാൻഡ് റോവർ : ദ എബൗവ് ആൻഡ് ബിയോണ്ട് ടൂർ കേരളത്തിലേക്കും

Jaihind Webdesk
Friday, February 15, 2019

Jaguar-Land-Rover-Above-and-Beyond

ജാഗ്വർ ലാൻഡ് റോവർ വാഹനങ്ങളുടെ കരുത്തും കാര്യശേഷിയും ഉപയോക്താക്കളിലെത്തിക്കാനായി നടത്തുന്ന ദ എബൗവ് ആൻഡ് ബിയോണ്ട് ടൂർ കേരളത്തിലേക്കും എത്തുന്നു. ശനിയാഴ്ച തൊടുപുഴ-ഇടുക്കി റോഡിലെ മാടപ്പമ്പി റിസോർട്ടിലാണ് ടൂർ എത്തുന്നത്.

ഛണ്ഡീഗഡ്, നോയിഡ, ഗുരുഗ്രാം, അഹമ്മദാബാദ്, ഇൻഡോർ, നാഗ്പൂർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ അവതരണത്തിന് ശേഷമാണ് ദ എബൗവ് ആൻഡ് ബിയോണ്ട് ടൂർ എന്ന ഓഫ് റോഡ് പരമ്ബര കേരളത്തിലെത്തുന്നത്.

രാജ്യത്തെ 12 നഗരങ്ങളിലുള്ള ഉപയോക്താക്കൾക്കും റേഞ്ച് റോവർ പ്രേമികൾക്കും വാഹനത്തിന്റെ ഓഫ് റോഡ് കരുത്ത് തിരിച്ചറിയുന്നതിനായാണ് ദ എബൗവ് ആൻഡ് ബിയോണ്ട് ടൂർ എന്ന ഡ്രൈവിങ് പരമ്ബര ഒരുക്കുന്നത്.

പരിശീലനം നേടിയ വിദഗ്ധരായ ലാൻഡ് റോവർ ഇൻസ്ട്രക്ടർമാരുടെ മേൽ നോട്ടത്തിലാണ് ലാൻഡ് റോവർ ഡിസ്‌കവറി, റേഞ്ച് റോവർ ഇവോക് എന്നീ വാഹനങ്ങളുടെ മികവ് ദ എബൗവ് ആൻഡ് ബിയോണ്ട് ടൂറിൽ പ്രദർശിപ്പിക്കുന്നത്.

പ്രത്യേകമായി വികസിപ്പിച്ച ചേസിസിന്റെ കരുത്തും അലുമിനിയം സസ്പെൻഷന്റെ പ്രവർത്തനമികവുമായിരിക്കും ഈ ഓഫ് റോഡ് പരമ്ബരയിലൂടെ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ റേഞ്ച് റോവർ ശ്രമിക്കുന്നത്.

ഓൾ ടെറൈൻ സാങ്കേതികവിദ്യയുള്ളതിനാൽ തന്നെ ഓൺ റോഡിലും ഓഫ് റോഡിലും ഒരുപോലെ കുതിപ്പ് രേഖപ്പെടുത്താൻ കഴിയുന്നുവെന്നതാണ് റേഞ്ച് റോവർ വാഹനങ്ങളുടെ മുഖമുദ്രയായി ഉയർത്തിക്കാട്ടുന്നത്.