ജാഥകൾക്ക് നിയന്ത്രണം; ഒരാഴ്ച മുമ്പ് അനുമതി വാങ്ങണം

തിരുവനന്തപുരം നഗരത്തിൽ ജാഥകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജാഥകൾ അനുവദിക്കണമെങ്കിൽ ഇനി ഒരാഴ്ച മുമ്പ് അനുമതി വാങ്ങണം. ഉച്ചയ്ക്ക് ശേഷം ജാഥകൾ നടത്തുന്നത് പോലീസ് തടയും.

ജാഥകൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്ന പരാതികൾ നിത്യസംഭവങ്ങളാണ്. തലസ്ഥാന നഗരം ഇത്തരം പരാതികളുടെ സ്ഥിരം വേദിയുമാണ്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ തീരുമാനം. ഇനി സമരങ്ങൾ മൂലമുള്ള ഗതാഗത കുരുക്ക് അനുവദിക്കാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്.

രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ മാത്രമേ ഇനി പ്രകടനങ്ങളും ജാഥകളും അനുവദിക്കൂ. അത് തന്നെ ഒരു ആഴ്ച മുമ്പ് അനുമതി വാങ്ങിയ ശേഷം മാത്രം. റോഡ് നിറഞ്ഞുള്ള പ്രകടനങ്ങളും അനുവദിക്കില്ല. ഗതാഗതം തടസപ്പെടാത്തവിധം ഒരു വശത്ത് കൂടെ മാത്രമേ ജാഥ പോവുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പാക്കും. പ്രകടനങ്ങൾക്കായി എത്തുന്നവർ വാഹനം, പ്രകടനം പോകുന്ന വഴിയിൽ നിർത്താനും പാടില്ല. അനുമതി വാങ്ങാത്തവർക്കെതിരെയും സമയക്രമം തെറ്റിക്കുന്നവർക്ക് എതിരെയും കേസെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്

Comments (0)
Add Comment