സഭാ തര്‍ക്കത്തില്‍ പ്രത്യാശയെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയസ് ജോസഫ് കാതോലിക്ക ബാവ.

Jaihind News Bureau
Friday, April 18, 2025

സഭ തര്‍ക്കത്തില്‍ യാക്കോബായ സഭക്ക് പ്രത്യാശയാണ് ഉള്ളതെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയസ് ജോസഫ് കാതോലിക്ക ബാവ. സഭാ പ്രശ്‌നം ഉള്‍പ്പെടെ എല്ലാം പരിഹരിക്കപ്പെടും എന്ന് കരുതുന്നു. കോടതി വ്യവഹാരങ്ങളില്‍ ആശങ്ക ഇല്ലെന്നും, അത് കൊണ്ട് സഭയെ തളര്‍ത്താന്‍ ആര്‍ക്കും ആകില്ലന്നും ബസേലിയസ് ജോസഫ് കാതോലിക്ക ബാവ കോട്ടയത്തു പറഞ്ഞു..

സഭയ്ക്ക് നീതി ഉറപ്പിക്കാന്‍ വേണ്ട എല്ലാം ചെയ്യും .സഭകള്‍ തര്‍ക്കിച്ചു മുന്നോട്ട് പോകേണ്ടവര്‍ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമാവധി യോജിച്ചു പോകാന്‍ വേണ്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, സഹോദരസഭ ആയ ഓര്‍ത്തഡോക്‌സ് സഭയുമായി ചേര്‍ന്ന് പോകാനാണ് ആഗ്രഹം. തര്‍ക്കവും വ്യവഹാരവും അവസാനിച്ചു മുന്നോട്ട് പോകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇങ്ങനെ പറയുന്നത് ഒരു ബലഹീനത അല്ലന്നും കാതോലിക്കാ ബാവ ഓര്‍മ്മിപ്പിച്ചു