തൃപ്പൂണിത്തുറയില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം ഗുണ്ടായിസം; നിയോജകമണ്ഡലം പ്രസിഡന്‍റിന് പരിക്ക്

Jaihind Webdesk
Tuesday, January 2, 2024

 

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം ഗുണ്ടായിസം. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് പ്രവീൺ പറയന്താനത്തിന് മർദ്ദനമേറ്റു. പോലീസ് നോക്കി നിൽക്കെയാണ് സിപിഎം ഗുണ്ടകള്‍ മർദ്ദിച്ചത്. മർദ്ദനം തുടർന്നതോടെ പോലീസെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി.