ഇത് ‘മൻ കി ബാത്തല്ല’, ‘മൗൻ കി ബാത്ത്; പ്രധാന മന്ത്രിയുടെ റേഡിയോ പരിപാടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, April 30, 2023

ന്യൂഡൽഹി: പ്രധാന മന്ത്രിയുടെ മന്‍കീബാത്ത് നൂറാം ദിനം മൗൻ കി ബാത്താണെന്ന് കോണ്‍ഗ്രസ്. ഇത് ‘മൻ കി ബാത്തല്ല’, ‘മൗൻ കി ബാത്താണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മാധ്യമ വിഭാഗം മേധാവിയുമായ  ജയറാം രമേശ് ട്വീറ്റ് ചെയ്തു.

“മൻ കി ബാത്തിന്‍റെ നൂറാം ദിനം വലിയ ആഘോഷത്തോടെയാണ് ആഘോഷിക്കുന്നത്  എന്നാല്‍  ചൈന, അദാനി,സാമ്പത്തിക അസമത്വം,അവശ്യസാധനങ്ങളുടെ വിലക്കയറ്റം,ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങൾ, വനിതാ ഗുസ്തി താരങ്ങളെ അപമാനിക്കൽ, കർഷക സംഘടനകൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുക, കർണാടക പോലുള്ള ഇരട്ട എൻജിൻ സർക്കാറിന്‍റെ അഴിമതി, മൻകി ബാത്തിന്‍റെ ഫലങ്ങളെക്കുറിച്ച് ഐ.ഐ.എം ഡോക്ടറേറ്റ് പഠനം നടത്തുന്നു..എന്നാൽ അതിന്റെ ഡയറക്ടറുടെ അക്കാദമിക് യോഗ്യത പോലും വിദ്യാഭ്യാസ മന്ത്രാലയം ചോദ്യം ചെയ്തിട്ടുണ്ട്…’ ജയറാം രമേശ് ട്വീറ്റ് ചെയ്തു.

അതേസമയം,  ജനങ്ങളാണ് തനിക്ക് എല്ലാം.. മന്‍ കി ബാത്ത് പൗരന്മാരുടെ നന്മക്കായുള്ള സംവാദ പരിപാടിയാണെന്ന്  പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുമായി ബന്ധപ്പെടാനാണ് മൻകി ബാത്ത് എന്നും മോദി പറഞ്ഞു. എന്നാല്‍ രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങളില്‍ മൌനം പാലിച്ചു കൊണ്ടുള്ള പ്രധാന മന്ത്രിയുടെ മന്‍ കീ ബാത്തിനെ കുറിച്ച് രാജ്യത്ത് ഉടനീളം വിമര്‍ശനങ്ങള്‍ ഉയരുകയാണ്. കാര്യങ്ങള്‍ പറയാതെയും അറിയാതെയും സ്വയം പുകഴ്ത്തല്‍ മാത്രമാണ് നടക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.